ധവാന്‍ വെടിക്കെട്ടില്‍ കടുവകള്‍ വീണു; ഇന്ത്യന്‍ ജയം ആറ് വിക്കറ്റിന്


കൊളംബോ: നിദാഹാസ് ട്രോഫിയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇന്ത്യ. രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ്് നഷ്ടത്തില്‍ 140 റണ്‍സ് നേടി വിജയം പിടക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ (55) അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. സുരേഷ് റെയ്‌ന (28), മനീഷ് പാണ്ഡെ (27*) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ബംഗ്ലാദേശിന് വേണ്ടി റൂബല്‍ ഹുസൈന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ 34 റണ്‍സെടുത്ത ലിന്റണ്‍ ദാസാണ് ടോപ് സ്‌കോറര്‍. മധ്യനിരയില്‍ സാബിര്‍ റഹ്മാന്‍ (30) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. തമിം ഇക്ബാല്‍ (15), സൗമ്യ സര്‍ക്കാര്‍ (14), മുഷ്ഫിഖര്‍ റഹിം (18) എന്നിവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.
ഇന്ത്യക്കുവേണ്ടി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിജയ് ശങ്കര്‍ രണ്ടും ശര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു.

RELATED STORIES

Share it
Top