ധര്‍മശാല നിഫ്റ്റില്‍ വീണ്ടും ലൈംഗികാതിക്രമം

തളിപ്പറമ്പ്: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ഫാഷന്‍ ടെക്‌നോളജി സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ധര്‍മശാല കാംപസില്‍ വീണ്ടും വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം. ബൈക്കിലെത്തിയ രണ്ടംഗസംഘം നിഫ്റ്റിലെ വിദ്യാര്‍ഥിനികളെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണു സംഭവം. സമീപത്തെ ഹെല്‍ത്ത് ഫിറ്റ്‌നസ് ക്ലബ്ബില്‍ പോയി കാംപസിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളാണ് സ്ഥാപനത്തിന്റെ കവാടത്തിന് ഏതാനും മീറ്റര്‍ അകലെ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവമറിഞ്ഞ് തളിപ്പറമ്പ് എസ്‌ഐ ദിനേശന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ധര്‍മശാലയിലെത്തി തിരച്ചില്‍ നടത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ നിഫ്റ്റ് കാംപസിലെ നിരവധി വിദ്യാര്‍ഥിനികള്‍ സാമൂഹികവിരുദ്ധരുടെ അക്രമത്തിനിരയായിരുന്നു. സ്ഥാപനത്തിലെ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് സാമൂഹികവിരുദ്ധരുടെ അക്രമം.

RELATED STORIES

Share it
Top