ധര്‍മടത്ത് നാലു വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച

തലശ്ശേരി: ധര്‍മടം മീത്തലെപ്പീടിക, മൊയ്തു പാലം എന്നിവിടങ്ങളിലെ നാലു വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച. മീത്തലെപ്പീടികയിലെ സോപാനം സ്‌റ്റേഷനറി, ഹൈടെക് സ്റ്റുഡിയോ, മൊയ്തു പാലം പരിസരത്തെ തവക്കല്‍ ചിക്കന്‍ സ്റ്റാള്‍, ജാസ് ട്രേഡേഴ്‌സ് എന്നിവിടങ്ങളിലാണ് സംഭവം. കടകളുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സോപാനം സ്റ്റേഷനറിയില്‍നിന്ന് 1000 രൂപ നഷ്ടമായി. സമീപത്തെ ഹൈടെക് സ്റ്റുഡിയോയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്തൈങ്കിലും അകത്തുകടക്കാന്‍ കഴിഞ്ഞില്ല. ചിക്കന്‍ സ്റ്റാളില്‍നിന്ന് 700 രൂപയും സമീപത്തെ ജാസ് ട്രേഡേഴ്‌സില്‍നിന്ന് 500 രൂപയും നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ പരിസരവാസി കണ്ടിരുന്നെങ്കിലും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ധര്‍മടം എസ്‌കെ കെ ഷാജുവിന്റെ നേത്യത്വത്തില്‍ പോലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം അരങ്ങേറിയ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്.

RELATED STORIES

Share it
Top