ധനുവച്ചപുരത്ത് സംഘര്‍ഷം തുടരുന്നു: ഐടിഐയിലെ രക്തസാക്ഷി മണ്ഡപം തകര്‍ത്തു

പാറശാല: ധനുവച്ചപുരത്ത് സംഘര്‍ഷം തുടരുന്നു. ഐടിഐയില്‍ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം തകര്‍ത്തു. കഴിഞ്ഞ ദിവസം അരങ്ങേറിയ സംഘര്‍ഷത്തിന് ഇതുവരെ അയവില്ല. എബിവിപിക്ക് സ്വാധീനമുള്ള ധനുവച്ചപുരം കോളജിനു മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊടി സ്ഥാപിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. എസ്എഫ്‌ഐയുടെ കൊടിമരം എബിവിപിക്കാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതോടെ പോലിസ് പോലിസ് ലാത്തിവീശി.
പരിക്കേറ്റ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രിയിലും സംഘര്‍ഷം തുടര്‍ന്നു. ധനുവച്ചപുരം ഐടിഐയില്‍ സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം അടിച്ചു തകര്‍ത്തു.
ഇന്ന് രാവിലെ എസ്എഫ്‌ഐയും എബിവിപിയും മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് പോലിസ് തടഞ്ഞില്ലെങ്കില്‍ സംഘഷ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലിസ് ക്യാംപ് ചെയ്യുന്നു.

RELATED STORIES

Share it
Top