ധക്കയിലെ റണ്‍മഴയ്‌ക്കൊടുവില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയംധക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20യില്‍ ശ്രീലങ്കയ്ക്ക് ആവേശ ജയം. റണ്‍മഴ പെയ്ത മല്‍സരത്തിനൊടുവില്‍ ആറ് വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുസ്തഫിസുര്‍ റഹീമിന്റെയും (66*), സൗമ്യ സര്‍ക്കാരിന്റെയും (51) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 16.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. കുശാല്‍ മെന്‍ഡിസിന്റെ (53) അര്‍ധ സെഞ്ച്വറിയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ദസുണ്‍ ഷണക (42*), തിസാര പെരേര (39*) എന്നിവരുടെ ബാറ്റിങുമാണ് ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പെരേര 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും പറത്തിയപ്പോള്‍ 24 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും ഷണകയും അടിച്ചെടുത്തു. ജയത്തോടെ രണ്ട് മല്‍സര പരമ്പരയില്‍ 1-0ന് ശ്രീലങ്ക മുന്നിലെത്തി.

RELATED STORIES

Share it
Top