ദ. സുദാനില്‍ യുദ്ധത്തിനെതിരേ നിശ്ശബ്ദ സമരവുമായി സ്ത്രീകള്‍

ജൂബ: ദക്ഷിണ സുദാനില്‍ ആഭ്യന്തര യുദ്ധത്തിനെതിരേ നൂറോളം സ്ത്രീകള്‍ വായ് മൂടിക്കെട്ടി തെരുവിലിറങ്ങി.  ആഭ്യന്തര യുദ്ധങ്ങളാല്‍ വര്‍ഷങ്ങളായി  ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു  തലസ്ഥാനമായ ജൂബയിലെ തെരുവില്‍ സ്ത്രീകള്‍ വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധപ്രകടനം.  ‘യുദ്ധത്തിന് അന്ത്യമാവേണ്ടിയിരിക്കുന്നു, സമാധാനം വേണം, രക്തച്ചൊരിച്ചിലിന് അവസാനം വേണം’ എന്നീപ്ലക്കാര്‍ഡുകളുയര്‍ത്തിയായിരുന്നു  സമരം. ‘സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുകയാണ്. ബലാല്‍സംഗവും തുടര്‍ന്നുള്ള കൊലപാതകവും നിത്യസംഭമാവുന്നു. ഇങ്ങനെയുള്ള ജീവിതം മടുത്തുകഴിഞ്ഞു. ഇതിനെതിരായ അവസാന ശ്രമമാണ് പ്രതിഷേധപ്രകടനം.’ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീയുടെ പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുദാനില്‍നിന്ന് സ്വതന്ത്രമാക്കപ്പെട്ട രാജ്യമാണ് ദക്ഷിണ സുദാന്‍. ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും ആഭ്യന്തര കലാപവും  രൂക്ഷമായ ദക്ഷിണ സുദാന്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ്.

RELATED STORIES

Share it
Top