'ദ ക്വിന്റ്' ഉടമയുടെ വീട്ടിലും ഓഫിസിലും റെയ്ഡ്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന 'ദ ക്വിന്റ്' വാര്‍ത്താ പോര്‍ട്ടലിന്റെ ഉടമ രാഘവ് ബാഹ്്‌ലിന്റെ വീട്ടിലും നോയ്ഡയിലെ പോര്‍ട്ടലിന്റെ ഓഫിസിലും ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഈ സമയം മുംബൈയിലായിരുന്ന ബാഹ്് ല്‍ വിവരമറിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തി. തങ്ങള്‍ നികുതി സംബന്ധമായ ക്രമക്കേടുകളൊന്നും കാട്ടിയില്ലെന്നും ബന്ധപ്പെട്ട രേഖകളെല്ലാം ആദായനികുതി വകുപ്പിനു കാട്ടിക്കെ ടുത്തെന്നും എഡിറ്റേഴ്‌സ് ഗില്‍ഡിനെഴുതിയ കത്തില്‍ ബാഹ്് ല്‍ വ്യക്തമാക്കി.
ഓഫിസില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കരുതെന്നു താന്‍ ആവശ്യപ്പെട്ടതായും ബാഹ്്ല്‍ പറഞ്ഞു. തങ്ങള്‍ക്കു ലഭിക്കുന്ന വാര്‍ത്തയുടെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും മറ്റും ഇത്തരം റെയ്ഡുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും കത്തില്‍ ബാഹ്ല്‍ പങ്കുവച്ചു. ഇത് ഏതു മാധ്യമത്തോടും ചെയ്യാമെന്നും അതിനാല്‍ പിന്തുണ വേണമെന്നും ബാഹ്ല്‍ എഡിറ്റേഴ്‌സ് ഗില്‍ഡിനോട് അഭ്യര്‍ഥിച്ചു. റെയ്ഡില്‍ ആശങ്ക പ്രകടിപ്പിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് ഇത്തരത്തിലുള്ള റെയ്ഡുകള്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലുള്ളതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ഏതെങ്കിലും മാധ്യമം അഴിമതി നടത്തുന്നുണ്ടെങ്കില്‍ അതിന് അവര്‍ മറുപടി പറയേണ്ട സാഹചര്യമുണ്ടാവുമെന്നു റെയ്ഡ് സംബന്ധിച്ച ചോദ്യത്തിന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും തങ്ങള്‍ ഉയര്‍ന്ന മൂല്യം കല്‍പ്പിക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സര്‍ക്കാരിനെതിരേ എഴുതുന്ന മാധ്യമങ്ങളെ പേടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള റെയ്ഡാണിതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത കുറ്റപ്പെടുത്തി. ഈ റെയ്ഡില്‍ വല്ല ന്യായീകരണവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം ഉടന്‍ പറയണം. അല്ലെങ്കി ല്‍ എതിര്‍ക്കുന്ന മാധ്യമങ്ങളെ ലക്ഷ്യംവയ്ക്കുന്ന സര്‍ക്കാര്‍ നടപടിയായി ഇതിനെ കാണേണ്ടിവരുമെന്നും ശേഖര്‍ ഗുപ്ത പറഞ്ഞു.

RELATED STORIES

Share it
Top