ദ. കൊറിയന്‍ മുന്‍ പ്രസിഡന്റിന് 30 വര്‍ഷം തടവ് നല്‍കണമെന്ന്

സോള്‍: അഴിമതിക്കേസില്‍ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗുന്‍ ഹേ(66)ക്ക് 30 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍. സോള്‍ സെന്‍ട്രല്‍ ജില്ലാ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
പാര്‍ക്കിന് 12.7 കോടിരൂപ പിഴ ചുമത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.അധികാരദുര്‍വിനിയോഗം നടത്തിയതിനും കോഴ വാങ്ങിയതിനും പാര്‍ക്കിനെ 2017 മാര്‍ച്ചില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്തിരുന്നു.  പാര്‍ക്കിന്റെ അടുത്ത സുഹൃത്തും അഴിമതിക്കേസിലെ പ്രധാന കണ്ണിയുമായ ചോയി സൂന്‍ സില്ലിന് 20 വര്‍ഷം തടവുശിക്ഷ കോടതി നേരത്തേ വിധിച്ചിരുന്നു.

RELATED STORIES

Share it
Top