ദൗമയില്‍ 500 പേരില്‍ വിഷവാതകം ശ്വസിച്ചതിന്റെ ലക്ഷണങ്ങള്‍: ലോകാരോഗ്യ സംഘടന

ജനീവ: ദൗമയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്നു റഷ്യയും സിറിയയും ആവര്‍ത്തിക്കുന്നതിനിടെ, 500 പേര്‍ക്ക് വിഷവാതകം ശ്വസിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക്  ചൊറിച്ചിലും ശ്വാസതടസ്സവും നാഡീവ്യൂഹങ്ങളില്‍ പ്രശ്‌നങ്ങളും കണ്ടെത്തിയതായി ഡബ്ല്യൂഎച്ച്ഒ റിപോര്‍ട്ടില്‍ പറയുന്നു.
ഡബ്ല്യൂഎച്ച്ഒക്ക് രാസായുധ പ്രയോഗം സംബന്ധിച്ച് അന്വേഷണം നടത്താന്‍ അനുവാദമില്ല. സിറിയയില്‍ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അന്താരാഷ്ട്ര രാസായുധ പരിശോധന സംഘത്തിന് ദൗമയിലേക്ക് പ്രവേശിക്കാന്‍ സുരക്ഷിത വഴിയൊരുക്കാന്‍ സിറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം. ബോംബാക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുറ്റത്ത് അഭയം തേടിയ 70ല്‍ അധികം പേര്‍ രാസാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ദൗമയില്‍ നിന്നുള്ള ഭയാനകമായ ചിത്രങ്ങളും റിപോര്‍ട്ടുകളും തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.  മേഖലയിലെ ദുരിതബാധിതര്‍ക്ക് എത്രയും പെട്ടെന്ന് മരുന്നുകളടക്കമുള്ള സഹായങ്ങള്‍ എത്തിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ ഡെപ്യൂട്ടി ഡയറക്ടര്‍ പീറ്റര്‍ സലമ അറിയിച്ചു.

RELATED STORIES

Share it
Top