ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന്് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആവശ്യം മുന്നോട്ടുവച്ചത്.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പൊതുവായി അംഗീകരിക്കാന്‍ കഴിയുംവിധം അന്താരാഷ്ട്ര അംഗീകാരത്തോടെ അതിര്‍ത്തി നിശ്ചയിച്ച് രണ്ടു രാഷ്ട്രങ്ങളായി നിലനില്‍ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതോടെ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്കിടയില്‍ നമുക്ക് യേശുവിനെ കാണാനാവും. മേഖലയിലെ കുട്ടികള്‍  സംഘര്‍ഷത്തില്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനായി അംഗീകരിച്ച് ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം രണ്ടാം തവണയാണ് പോപ് ഇതിനെതിരേ പ്രതികരിക്കുന്നത്.

RELATED STORIES

Share it
Top