ദ്വിദിന ദേശീയ അറബിക് ശില്‍പശാല സമാപിച്ചു

പട്ടാമ്പി: ഗവ. സംസ്‌കൃത കോളജ് അറബിക് വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “അല്‍ വുജൂദ് അറബി മാഗസിന്‍ മലപ്പുറം ഗവ. കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.പി കെ അബ്ദുല്‍ ഹമീദ് പ്രകാശനം ചെയ്തു. വകുപ്പധ്യക്ഷന്‍ ഡോ.പി അബ്ദു ഏറ്റുവാങ്ങി.പ്രഫസര്‍ കെ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദലി വാഫി, മുബീനുല്‍ ഹഖ്, കെ വി എ വഹാബ്, എഡിറ്റര്‍ മുഹമ്മദ് സ്വാലിഹ് സംസാരിച്ചു. ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് അറബിക് വിഭാഗം നടത്തിയ ദ്വിദിന ദേശീയ അറബിക് ശില്‍പശാല യുടെ ഭാഗമായാണ് മാഗസിന്‍ തയ്യാറാക്കിയത്. എസ്ഇആര്‍ടി റിസോഴ്‌സ് പേഴ്‌സണ്‍ കെ വി അബ്ദുല്‍ വഹാബ്, ആധുനിക അറബിക് എഴുത്ത് ശൈലിയെ അധികരിച്ച് നടന്ന ശില്‍പശക്ക് നേതൃത്വം നല്‍കി. സമാപന സെഷനില്‍ അറബിക് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, അജ്മല്‍, ഹാറൂന്‍, സല്‍മാനുല്‍ ഫാരിസ്, ഫായിസ ഷെറിന്‍ സംസാരിച്ചു.

RELATED STORIES

Share it
Top