ദ്രുതകര്‍മ സേന റൂട്ട്മാര്‍ച്ച് നടത്തി

ഒറ്റപ്പാലം: ദ്രുതകര്‍മ സേന അമ്പലപ്പാറയില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഡെപ്യൂട്ടി കമാന്‍ഡന്റ് കെ പി സുമയുടെ നേതൃത്വത്തില്‍ 60അംഗ സേനയാണ് അമ്പലപ്പാറ സെന്ററില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നുള്ള റാപിഡ് ആക്ഷന്‍ ഫോഴ്‌സ്(ആര്‍എഎഫ്)105 ബറ്റാലിയനാണ് ഒരു കിലോമീറ്ററോളം ദൂരം പരിശീലനത്തിന്റെ ഭാഗമായി മാര്‍ച്ച് നടത്തിയത്.
സ്‌റ്റേഷന്‍ പരിധികളിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നടക്കാറുള്ള മാര്‍ച്ചില്‍ ഒറ്റപ്പാലം ട്രാഫിക് എസ്‌ഐ ടി സുരേന്ദ്രനും സംഘവും സേനക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് പുതുപ്പള്ളിത്തെരുവിലും റൂട്ട്മാര്‍ച്ച് നടന്നിരുന്നു.

RELATED STORIES

Share it
Top