ദ്രാവിഡ ജീന്‍

മനുഷ്യരാശിയെക്കുറിച്ച പുതിയ പല നിരീക്ഷണങ്ങളുമുള്ള മികച്ച ചരിത്രരചനയാണ് ഇസ്രായേലി ചരിത്രകാരനായ യുവല്‍ നോഹ ഹരാറിയുടെ സാപിയന്‍സ്. പക്ഷേ സുമേറിയന്‍-മെസപ്പൊട്ടേമിയന്‍ പ്രദേശത്തിനാണ് ഹരാറിയും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിന് അവരെ മാത്രം കുറ്റംപറയണമെന്നില്ല. മധ്യപൗരസ്ത്യദേശത്ത് ഉപയോഗിച്ചിരുന്ന കുനൈഫോം ലിപി വായിക്കുന്നതില്‍ ചരിത്രകാരന്‍മാര്‍ വിജയിച്ചതോടെ പൗരാണികകാലത്തു ജീവിച്ച ജനങ്ങളെപ്പറ്റി കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ നമുക്ക് ലഭിച്ചു.
അതേയവസരം, സിന്ധുനദീതടത്തില്‍ ജീവിച്ച ജനങ്ങളെപ്പറ്റി നമുക്ക് അനുമാനങ്ങളാണ് കൂടുതല്‍. സൈന്ധവരുടെ ചിത്രലിപി വായിക്കുന്നതില്‍ ഇനിയും വിജയിച്ചിട്ടില്ല. അതിനാല്‍ തന്നെ സൈന്ധവ സംസ്‌കാരം ആര്യനായിരുന്നു എന്നു സ്ഥാപിക്കാന്‍ ഹിന്ദുത്വ കാഴ്ചപ്പാടുള്ള പണ്ഡിതന്‍മാര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. അമേരിക്കയില്‍ കഴിയുന്ന ഒരു വിദ്വാന്‍ സൈന്ധവര്‍ കുതിരയെ ഉപയോഗിച്ചിരുന്നു എന്നു തെളിയിക്കാന്‍ മോഹന്‍ജദാരോ-ഹാരപ്പ നഗരങ്ങളിലെ ചുവര്‍ചിത്രങ്ങളില്‍ കുതിരയെ 'കണ്ടുപിടിച്ചു' വഷളായിരുന്നു. എന്നാല്‍, സിന്ധുനദീതടത്തില്‍ നിന്ന് ഈയിടെ കണ്ടുപിടിച്ച ഡിഎന്‍എ സാംപിളുകള്‍ അത്തരം ശ്രമങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല എന്നാണ് വ്യക്തമാക്കുന്നത്. ഡിഎന്‍എയില്‍ ആര്യന്‍ ജീനല്ല പകരം, ദ്രാവിഡ ജീനാണുള്ളത്.

RELATED STORIES

Share it
Top