ദോഹയിലെ 14 ഭക്ഷണ ശാലകള്‍ ഒരു മാസത്തിനിടെ അടച്ചുപൂട്ടിദോഹ: ദോഹയിലെ 14 ഭക്ഷണ ശാലകള്‍ ഒരു മാസത്തിനിടെ അടച്ചുപൂട്ടിയതായി ആരോഗ്യ നിയന്ത്രണ വിഭാഗം വ്യക്തമാക്കി. 1894 പരിശോധനകള്‍ നടത്തിയതില്‍ നിന്നും 15 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 14 കടകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. അഞ്ച് ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലാവധിയിലാണ് ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. അതേസമയം, സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാംസ ആരോഗ്യ വിഭാഗത്തിനു കീഴിലെ ഡോക്ടര്‍മാര്‍ 73422 ആടുകളെയും 543 പശുക്കളെയും 528 ഒട്ടകങ്ങളെയും ഒരു മാസത്തിനിടെ പരിശോധിക്കുകയുണ്ടായി. കേടുവന്ന ആറ് ടണ്‍ മാംസം നശിപ്പിക്കുകയും ചെയ്തു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പരിശോധകര്‍ 14872 ടണ്‍ പച്ചക്കറി-പഴവര്‍ഗങ്ങള്‍ പരിശോധിക്കുകയും കേടുവന്ന 56 ടണ്‍ നശിപ്പിക്കുകയും ചെയ്തു.

RELATED STORIES

Share it
Top