ദേശീയ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് : കേരള ടീമിനെ പ്രഖ്യാപിച്ചുകൊച്ചി: പഞ്ചാബിലെ പഗ്വാരയില്‍ ഈ മാസം 15 മുതല്‍ ജൂണ്‍ അഞ്ചുവരെ നടക്കുന്ന സീനിയര്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധ നിര താരം കെ വി അതുല്യ(കോഴിക്കോട്) ടീമിനെ നയിക്കും. ഗോള്‍ കീപ്പര്‍മാര്‍-അനുപമ സജി(തൃശൂര്‍), കെ ടി അജിത (കോഴിക്കോട്), ഹീര ജി രാഗ്(കണ്ണൂര്‍). പ്രതിരോധനിര- രേഷ്‌ന(മലപ്പുറം), ശ്രുതി(തൃശൂര്‍), മഞ്ജു ബേബി (തൃശൂര്‍), സി രേഷ്മ (തൃശൂര്‍), വി ഫെമിന രാജ്(കണ്ണൂര്‍), മധ്യനിര-ടി നിഖില(കോഴിക്കോട്), സ്‌നേഹ ലക്ഷ്മണന്‍(തൃശൂര്‍), കെ വി ശാരിക(കോട്ടയം), എം നജുമുനിസ(കണ്ണൂര്‍), വി എം അതുല്യഭായ്(കണ്ണൂര്‍), കെ ടി സിതാര(മലപ്പുറം), ആര്‍ദ്ര കൃഷ്ണന്‍കുട്ടി(പത്തനംതിട്ട). മുന്നേറ്റനിര-സുബിത(കണ്ണൂര്‍), കെ അതുല്യ(മലപ്പുറം), പി കെ സുചിത്ര(പത്തനംതിട്ട), നിത്യ(തൃശൂര്‍) എന്നിവരാണ് ടീം അംഗങ്ങള്‍. പി വി പ്രിയയാണ് മുഖ്യ പരിശീലക. ജോണ്‍ കളരിക്കല്‍ സഹ പരിശീലകനും രശ്മി പ്രിയ ഫിസിയോയും ഗിരിജ മധു മാനേജരുമാണ്. ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം. 10ന് ഉച്ചയ്ക്ക് 12.55നുള്ള അമൃത എക്‌സ്പ്രസില്‍ എറണാകുളത്തു നിന്നും കേരള ടീം പുറപ്പെടും. ഈ മാസം 15ന് ഡല്‍ഹിയുമായാണ് കേരളത്തിന്റെ ആദ്യ മല്‍സരം.

RELATED STORIES

Share it
Top