ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പ്: അശ്വിന്‍ ദത്ത മുന്നില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാരി മോട്ടോര്‍സ്പീഡ്‌വേയില്‍ സമാപിച്ച 21ാമത് ജെകെ ടയര്‍ ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ യൂറോ ജെകെ18 വിഭാഗത്തില്‍ ചെന്നൈയുടെ അശ്വിന്‍ദത്ത മുന്നില്‍.  ഇന്നലെ നടന്ന മൂന്ന് റോേസുകളില്‍ രണ്ടു തവണ മൂന്നാമതെത്തിയ അശ്വിന്‍ അവസാന റേസില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ആദ്യ റേസില്‍ നാലാമതെത്തിയ അശ്വിന് 24 പോയിന്റാണുള്ളത്. അതേസമയം ഇന്നലെ രണ്ടു റേസുകളില്‍ ശ്രീലങ്കയുടെ ബ്രയാന്‍ പെരേര വിജയിച്ചു. അദ്യ റേസില്‍ വിജയിച്ച ചെന്നൈയുടെ കാര്‍ത്തിക് തരാനി ആദ്യ റൗണ്ടിലെ അവസാന റേസിലും ഒന്നാമതെത്തി. 23 പോയിന്റുമായി ഇരുവരും ചാംപ്യന്‍ പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ്.
ഇന്നലെ നടന്ന എല്‍ജിബി ഫോര്‍ വിഭാഗത്തിലെ രണ്ടു റേസുകളില്‍ ഡല്‍ഹിയുടെ രോഹിത് ഖന്നയും ചെന്നൈയുടെ രാഗുല്‍ രംഗസാമിയും വിജയിച്ചു. ആദ്യ റേസില്‍ ചെന്നൈയുടെ തന്നെ വിഷ്ണു പ്രസാദിനായിരുന്നു വിജയം. 22 പോയിന്റുമായി വിഷ്ണുപ്രസാദാണ് ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഈ വിഭാഗത്തില്‍ ലീഡ് ചെയ്യുന്നത്. രാഗുലിന് 21ഉം രോഹിതിന് 17ഉം പോയിന്റുണ്ട്്.

RELATED STORIES

Share it
Top