ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കേരളത്തിന് രണ്ടാം സ്ഥാനംവഡോദര: 15ാമത് യൂത്ത് അത്്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം സ്ഥാനം. മൂന്ന് ദിനം നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പില്‍ 150 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയാണ് കേരളം രണ്ടാംസ്ഥാനം അലങ്കരിച്ചത്. 165 പോയിന്റുകള്‍ നേടിയ ഹരിയാന ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ 111 പോയിന്റുകളുമായി ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ രോഹിത്ത് സ്വര്‍ണം സ്വന്തമാക്കി. 54.54 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് രോഹിത് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഇതേ ഇനത്തില്‍ പെണ്‍കുട്ടികളില്‍ വിഷ്ണു പ്രിയ ജെയും സ്വര്‍ണം നേടി. 1 മിനിറ്റ് 02.52 സെക്കന്റ് സമയം കുറിച്ചാണ് വിഷ്ണു പ്രിയയുടെ സ്വര്‍ണ നേട്ടം.
1000 മീറ്റര്‍ റിലേയില്‍ മിന്നും പ്രകടനം കാഴ്ചവച്ചാണ് കേരളത്തിന്റെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വര്‍ണം നേടിയെടുത്തത്. ആണ്‍കുട്ടികളില്‍ അഭിനവ് സി, അബ്ദുല്‍ റസാഖ് സി ആര്‍, ബിജിത്ത് കെ, അഭിഷേക് എം മാത്യു എന്നിവരടങ്ങുന്ന ടീം 1 മിനിറ്റ് 58.06 സെക്കന്റ് സമയം രേഖപ്പെടുത്തിയാണ് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. പെണ്‍കുട്ടികളില്‍ അപര്‍ണ റോയി, സാന്ദ്ര എ എസ്, ആന്‍സി സോജന്‍, പ്രിസില്ല ഡാനിയേല്‍ എന്നിവരടങ്ങുന്ന ടീം 2 മിനിറ്റ് 15.04 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു.12.51 മീറ്റര്‍ ചാടിക്കടന്നാണ് സാന്ദ്ര സ്വര്‍ണം കഴുത്തിലണിഞ്ഞത്. കഴിഞ്ഞ ദിവസം ലോങ് ജംപിലും സാന്ദ്ര കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയിരുന്നു.പെണ്‍കുട്ടികളുടെ 200 മീറ്ററിലാണ് കേരളത്തിന് മറ്റൊരു സ്വര്‍ണം ലഭിച്ചത്. 24.91 സെക്കന്റ് സമയം കുറിച്ച് ആന്‍സി സോജനാണ് സുവര്‍ണനേട്ടം കൈവരിച്ചത
്.അതേ സമയം ആണ്‍ കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളം ഇരട്ടമെഡല്‍ അക്കൗണ്ടിലാക്കി. 14.90 മീറ്റര്‍ ചാടി അഖില്‍കുമാര്‍ സി ഡി കേരളത്തിന് വെള്ളി മെഡല്‍ സമ്മാനിച്ചപ്പോള്‍ 14.74 ദൂരം ചാടിക്കടന്ന ആകാശ് എം വര്‍ഗീസ് വെങ്കവും സ്വന്തമാക്കി. ഈ ഇനത്തില്‍ 15.15 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ ഗോകുല്‍ കെയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 1500 മീറ്ററില്‍ സി ചാന്ദിനിയിലൂടെ കേരളം വെള്ളി സ്വന്തമാക്കി. 4 മിനിറ്റ് 44.49 സെക്കന്റ് സമയം കുറിച്ചാണ് ചാന്ദിനിയുടെ വെള്ളി നേട്ടം. ഈ ഇനത്തില്‍ ഹരിയാനയുടെ പൂജയ്ക്കാണ് (4.40.33) സ്വര്‍ണം.

RELATED STORIES

Share it
Top