ദേശീയ യൂത്ത് അത്്‌ലറ്റിക് മീറ്റ്; രണ്ടാം ദിനം കേരളത്തിന്് മൂന്ന് സ്വര്‍ണംവഡോദര: 15ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ മൂന്ന് സ്വര്‍ണമാണ് ഇന്ത്യ അക്കൗണ്ടിലാക്കിയത്. ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയും ലോങ് ജംപില്‍ സാന്ദ്ര ബാബുവും 400 മീറ്ററില്‍ അഭിഷേക് മാത്യുവുമാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ഹാമര്‍ ത്രോയില്‍ കെസിയ മറിയം മാത്യുവും 400 മീറ്ററില്‍ സാന്ദ്ര എ എസും വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂര്യജിത്ത് കെ വെങ്കലവും ഓടിയെടുത്തു.
കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന അപര്‍ണ റോയി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണത്തില്‍ ചുംബിച്ചത്. 14.08 സെക്കന്റ് സമയം കുറിച്ച് അപര്‍ണ മല്‍സരം പൂര്‍ത്തിയാക്കിയപ്പോള്‍ തമിഴ്‌നാടിന്റെ തബിദ പി (14.10) വെള്ളിയും ജാര്‍ഖണ്ഡിന്റെ പ്രതിഭ കുമാരി (14.57) വെങ്കലും കഴുത്തിലണിഞ്ഞു. 400 മീറ്ററിലെ ദേശീയ റെക്കോഡും അപര്‍ണയുടെ പേരിലാണ്. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന മീറ്റില്‍ 13.98 സമയം കുറിച്ചായിരുന്നു അപര്‍ണ ദേശീയ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്തത്. പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ 5.62 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് സാന്ദ്ര ബാബു സ്വര്‍ണം സ്വന്തമാക്കിയത്.  ഈ ഇനത്തില്‍ 5.56 മീറ്റര്‍ കീഴടക്കിയ അസാം താരം അംബ്രിക നര്‍സറി വെള്ളി കഴുത്തിലണിഞ്ഞപ്പോള്‍ ഒഡീഷയുടെ മനീഷ മീറല്‍ (5.38 ) വെങ്കലവും നേടി. ഈ ഇനത്തില്‍ 5.94 ദൂരം ചാടിക്കടന്ന നയന ജയിംസിന്റെ പേരിലാണ് മീറ്റ് റെക്കോഡുള്ളത്.
അതേ സമയം ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് കേരളത്തിന്റെ അഭിഷേക് മാത്യു സ്വര്‍ണം നേടിയത്. 48.81 സെക്കന്റ് സമയം കുറിച്ചായിരുന്നു താരത്തിന്റെ സ്വര്‍ണ നേട്ടം. ഇതേ ഇനത്തില്‍ 49.74 സെക്കന്റ് സമയമെടുത്ത് മല്‍സരം പൂര്‍ത്തിയാക്കിയ ഉത്തര്‍ പ്രദേശിന്റെ ശിവാങ് മിശ്ര വെള്ളിയും 50.27 സമയം കുറിച്ച ബംഗാള്‍ താരം പലാഷ് ഹാള്‍ഡര്‍ വെങ്കലവും നേടിയെടുത്തു.അതേ സമയം പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ 46.05 മീറ്റര്‍ ഹാമര്‍ പായിച്ചാണ് കെസിയ മറിയം ബെന്നി വെങ്കലം നേടിയെടുത്തത്. ഇതേ ഇനത്തില്‍ ഉത്തര്‍ പ്രദേശിന്റെ കാശിഷ് സിങിനാണ് (50.57 മീറ്റര്‍) സ്വര്‍ണം. 45.20 മീറ്റര്‍ ഹാമര്‍ പായിച്ച ന്യൂഡല്‍ഹി താരം ഭൂമിക ചൗധരി വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 56.26 സെക്കന്റ് സമയം കുറിച്ചാണ് സാന്ദ്ര എ എസ് വെള്ളി നേടിയത്. ന്യൂഡല്‍ഹിയുടെ റിഥിക നേഹി (55.97) ഈ ഇനത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹരിയാനയുടെ ദീപാന്‍ഷി (56.57) വെങ്കലവും നേടിയെടുത്തു. ഇന്നലെ കേരളത്തിന് ലഭിച്ച ഒരേ ഒരു വെങ്കലം 110 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു. 14.49 സെക്കന്റ് സമയം കുറിച്ചായിരുന്നു സൂര്യജിത്ത് കെ ആര്‍ കേരളത്തിന് വെങ്കലം സമ്മാനിച്ചത്. ഈ ഇനത്തില്‍ ഒഡീഷയുടെ പുഞ്ച സോറന്‍ (14.28 സെക്കന്റ്) സ്വര്‍ണവും ജാര്‍ഖണ്ഡിന്റെ ആദിത്യ പ്രകാശ് (14.32) വെള്ളിയും സ്വന്തമാക്കി.

RELATED STORIES

Share it
Top