ദേശീയ മൈതാനം വഴിയോരം റവന്യൂ പുറമ്പോക്ക് ഭൂമിയല്ലെന്ന് രേഖ

ആലത്തൂര്‍: താലൂക്ക് ഓഫിസിന്റെ മുന്‍ ഭാഗത്ത് മൂന്ന് റോഡുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വശങ്ങളിലായി കിടക്കുന്ന റി.സ.333/16 എന്ന സര്‍വേ നമ്പറില്‍ വരുന്ന സ്ഥലമാണ് ദേശീയ മൈതാനം എന്ന പേരിലറിയപ്പെടുന്ന വഴിയോരം. ബിടി ആറില്‍ സര്‍ക്കാര്‍ പുറമ്പോക്ക് വഴി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ ഭാഗത്ത് മൂന്ന് വശത്തായി മൂന്ന് റോഡും , നാലാമത് ഭാഗം വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശവുമാണ്. റോഡിനോട് ചേര്‍ന്ന് രണ്ട് ആല്‍ മരങ്ങളുമുണ്ട്. ഇവിടെ മൈതാനം എന്നൊന്നില്ല.
ആദ്യകാലത്ത് റിപ്പബ്ലിക് ദിനത്തിനും, സ്വാതന്ത്ര്യ ദിനത്തിനും താലൂക്കാഫിസിന്റെ നേതൃത്ത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നത് ഈ റോഡ് വശത്താണ് അങ്ങിനെയാണ് ദേശീയ മൈതാനം എന്ന പേര് വന്നത്.
ഇവിടെയാണ് എംഎല്‍എ ഫണ്ടില്‍ ഓപണ്‍ ഓഡിറ്റോറിയം എന്ന പേരില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ കോടതി താല്‍ക്കാലികമായി തടഞ്ഞെങ്കിലും രണ്ടാം ശനിയും ഞായറും തകൃതിയായി ജോലികള്‍ നടന്നു.
തൂണുകളുടെ അടിത്തറയാണ് ഈ ദിവസങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തത്. ഇങ്ങിനെയൊരു നിര്‍മാണത്തിന് അനുമതിയുണ്ടോ എന്ന കാര്യവും ഇപ്പോള്‍ സംശയത്തിലാണ്. വഴിയില്‍ ഒരു വിധ നിര്‍മാണവും പാടില്ലെന്നിരിക്കെ ആലത്തൂര്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ കോര്‍ട്ട് റോഡിന്റെവശത്ത് എങ്ങനെ നിര്‍മാണം നടത്തുമെന്നാണ് ജനങ്ങള്‍ചോദിക്കുന്നത്.

RELATED STORIES

Share it
Top