ദേശീയ പുരസ്കാരം:രാഷ്ട്രപതിക്ക് ബുദ്ധിമുട്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതി നല്‍കണമായിരുന്നു-ഇന്ദ്രന്‍സ്കാസര്‍കോട്:ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം നല്‍കാന്‍ രാഷ്ട്രപതിക്ക് അസൗകര്യമുണ്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതി നല്‍കണമായിരുന്നുവെന്നാണ് തന്‍റെ അഭിപ്രായമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ്. കാസര്‍കോട്  പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രപതി അവാര്‍ഡ് നല്‍കുമെന്ന് അറിയിച്ചതിന് ശേഷം നല്‍കില്ലെന്ന് പുരസ്കാരദാന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറിയിച്ചത് ജേതാക്കള്‍ക്ക് വിഷമമുണ്ടാക്കി.ആ സമയത്തുണ്ടായ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് പുരസ്കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്കരിച്ചത്. ഏതൊരാള്‍ക്കും ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top