ദേശീയ പാരാ പവര്‍ലിഫ്റ്റിങില്‍ വെള്ളി മെഡല്‍ നേടി അബ്ദുല്‍ സലാം അഭിമാനമാവുന്നു

ഹരിപ്പാട്: ഭിന്നശേഷി ക്കാര്‍ക്കു വേണ്ടി ദില്ലിയില്‍ നടന്ന 16മത് സീനിയര്‍ ദേശീയ പാരാ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ അബ്ദുല്‍സലാം കേരളത്തിന്റെ അഭിമാനമാവുന്നു. 72 കിലോ കാറ്റിഗറിയില്‍ 150 കിലോ ഭാരം ഉയര്‍ത്തി കുമാരപുരം താമല്ലാക്കല്‍ സ്വദേശിയായ 27 കാരനായ യുവാവാണ് നാടിന് അഭിമാനവും സന്തോഷവും പകരുന്നത്. ദല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച ഈ യുവ ചാംപ്യന് ഇന്ന് രാവിലെ 12ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ വിവിധ യുവജന സംഘടനകളും കുമാരപുരം പഞ്ചായത്ത് അധികൃതരും സ്വീകരണം ന ല്‍കും. താമല്ലാക്കല്‍ ഷംനാ മന്‍സിലില്‍ കബീര്‍ - ഖദീജ ദമ്പതികളുടെ മകനാണ് അബ്ദു ല്‍ സലാം. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് രണ്ട് കാലും തളര്‍ന്നതാണ്. എങ്കിലും പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടി. തുടര്‍ന്ന് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല.
അബ്ദുല്‍ സലാമിന്റെ കായിക കഴിവ് ഡാണാപ്പടി ബ്രദേഴ്‌സ് ജിം ഉടമ മോഹനചന്ദ്രനാണ് കണ്ടെത്തിയത്. ജിമ്മിന്റെ വഴിയിലൂടെ യുവാവിനെ പാരാ പവര്‍ലിഫ്റ്റിങിലേക്ക് കൈപിടിച്ചുയര്‍ത്തി. അത് പിന്നീട് ദേശീയ തലത്തിലുള്ള വിജയത്തിന്റെ കുതിപ്പായി. 2015ല്‍ ദല്‍ഹിയില്‍ നടന്ന പരാ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി  കേരളത്തിന് വേണ്ടി  വെങ്കലം  നേടി. 2017ല്‍ ചണ്ഡിഗഡില്‍ മല്‍സരത്തിന് തീവ്രപരിശിലനം ചെയ്തിരുന്നെങ്കിലും പെട്ടെന്നുണ്ടായ രോഗം കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇനിയും ഉയരങ്ങള്‍ താണ്ടാനാണ് ഇ യുവാവിന്റെ മോഹവും പരിശ്രമവും.

RELATED STORIES

Share it
Top