ദേശീയ പാതയില്‍ കുഴികള്‍; അപകടങ്ങള്‍ പതിവായി—മൊഗ്രാല്‍: പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയ പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ അപകടം വിതയ്ക്കുന്നു. മഴ ശക്തിയാര്‍ജിച്ചതോടെ പല കുഴികളും ഗര്‍ത്തങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇത് മൂലം ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടങ്ങളില്‍ പെടുന്നത്. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ തിരിച്ചറിയാനാവാതെ രാതികാലങ്ങളില്‍  ഇരുചക്ര വാഹനങ്ങള്‍ ഇതില്‍ വീണ് അപകടം സംഭവിക്കുന്നത് നിത്യ സംഭവമാണ്്. ദേശീയ പാതയിലെ കുഴികള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ വേദി പ്രസിഡന്റ് ടി കെ അന്‍വര്‍, ജന.സെക്രട്ടറി കെ പി മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top