ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം: മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ആലപ്പുഴ: ഏപ്രില്‍ രണ്ടിലെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെയുഡബ്ല്യൂജെ  കെഎന്‍ഇഎഫ് ജില്ലാ കോഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും അണിനിരന്നു. തുടര്‍ന്ന് നടന്ന ധര്‍ണ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം എ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.
കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി വിഎസ്‌ജോണ്‍സണ്‍ അധ്യക്ഷതവഹിച്ചു. കെയുഡബ്ല്യൂജെ ജില്ലാ സെക്രട്ടറി ജിഹരികൃഷ്ണന്‍, പ്രസിഡന്റ് വിഎസ് ഉമേഷ്, ജോയിന്റ് സെക്രട്ടറി ടികെ അനില്‍കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top