ദേശീയ തലത്തിലെ മികച്ച രചനകള്‍ മലയാളത്തില്‍ നിന്ന് : ശശി തരൂര്‍ എംപികൊച്ചി: ദേശീയ തലത്തില്‍ ഏറ്റവും മികച്ച സാഹിത്യരചനകള്‍ ഉണ്ടാവുന്നത് മലയാളത്തില്‍ നിന്നാണെന്ന് എഴുത്തുകാരനും എംപിയുമായ ശശി തരൂര്‍. നോവലിസ്റ്റ് സേതുവിന്റെ 'ആലിയ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജമയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ വെല്ലുവിളിയാണ്. ഒരു സംസ്‌കാരത്തെ മറ്റൊരു ഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുന്നതും ബുദ്ധിമുട്ടാണ്.  പക്ഷേ, ആലിയയുടെ പരിഭാഷ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  മലയാള സാഹിത്യത്തോട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകമെങ്ങും കൂടുതല്‍ താല്‍പര്യം രൂപപ്പെടുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച നാഷനല്‍ ബുക്ക്ട്രസ്റ്റ് മലയാളം എഡിറ്റര്‍ റോബിന്‍ ഡിക്രൂസ് പറഞ്ഞു. ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ പരിഭാഷ രചിച്ച  ഡോ. കാതറിന്‍ തങ്കമ്മ, രവി ഡിസി, പ്രഫ. സ്‌കറിയ സകറിയ, സേതു ചടങ്ങില്‍ സംസാരിച്ചു. കേരളത്തിലെ യഹൂദര്‍  ഇസ്രായേലിലേക്ക് നടത്തുന്ന മടക്ക യാത്രയെ ആസ്പദമാക്കിയാണ് ആലിയ എന്ന നോവല്‍.

RELATED STORIES

Share it
Top