ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍: ജേതാക്കളില്‍ ഇടുക്കിയില്‍ നിന്ന് നാലുപേര്‍

തൊടുപുഴ: ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സുവര്‍ണനേട്ടം കൊയ്ത കേരള ടീമില്‍ ഇടുക്കിയില്‍ നിന്ന് നാലുപേര്‍.
മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നേടുന്നവരും അവിടത്തെ തന്നെ വിദ്യാര്‍ഥികളുമാണ് മൂന്നുപതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ പുതിയ ചരിത്രം കുറിച്ചത്. ഡൊമിനിക് ഡി വരവുകാല, ടോം ജോസ്, നോയല്‍ ജോസ് എന്നിവരാണ് പഞ്ചാബിലെ ലുധിയാനയില്‍ നടന്ന 69ാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗം ജേതാക്കളായ ടീമിന്റെ ഭാഗമായ ഇടുക്കിയുടെ മൂന്നു താരങ്ങള്‍.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ കേരള ടീമംഗമാണ് ഒലീവിയ ടി ഷൈബു. ഡോ. പ്രിന്‍സ് കെ മറ്റത്തിന്റെ കീഴിലാണ് ചെറുപ്പം മുതല്‍ ഈ നാലുപേരും പരിശീലനം നേടുന്നത്. വെള്ളിയാമറ്റം വരവുകാല ഡൊമിനിക്‌സണ്‍-ആലീസ് ദമ്പതികളുടെ മകനാണ് ഡൊമിനിക്. മുട്ടം ചോക്കാട്ട് സി ജെ ജോസ്-മിനി ദമ്പതികളുടെ പുത്രനാണ് ടോം ജോസ്. നോയല്‍ ജോസ് മുട്ടം മുന്തിരിങ്ങാട്ട്കുന്നേല്‍ എം ഡി ജോസഫ്-റെജി ദമ്പതികളുടെ മകനാണ്. കാഞ്ഞാര്‍ തൈമുറിയില്‍ ഷൈബു ടി ജോസഫ്-സോണിയ ദമ്പതികളുടെ മകളാണ് ഒലീവിയ.

RELATED STORIES

Share it
Top