ദേശീയ കെട്ടിട നിയമം: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റും സുപ്രിംകോടതിയുമടക്കമുള്ളവയെ തീപ്പിടിത്തമടക്കമുള്ള ദുരന്തങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ ദേശീയ കെട്ടിട നിയമം (നാഷനല്‍ ബില്‍ഡിങ് കോഡ്) നടപ്പാക്കണമെന്ന ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു.
യുനൈറ്റ്ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ഫെഡറേഷന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ച് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്. രാജ്യത്തങ്ങോളമുള്ള നിരവധി കെട്ടിടങ്ങള്‍ അഗ്നിസുരക്ഷാ നിര്‍ദേശങ്ങള്‍ വരെ നിര്‍ലജ്ജം ലംഘിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി ഗിരി, വി കെ ബിജു എന്നിവരാണ് ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

RELATED STORIES

Share it
Top