ദേശീയപാത 212: പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നത്് മൂന്നാഴ്ച കൂടി നീട്ടി

കൊച്ചി: ദേശീയപാത 212ല്‍ വയനാട് കുന്നമംഗലം മുതല്‍ ചുണ്ടയില്‍ വരെയുള്ള ഭാഗത്തെ ഹരജിക്കാരുടെ പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ച കൂടി നീട്ടി. വയനാട് ചുണ്ടയില്‍ സ്വദേശി വി പ്രഭാകരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. 18 വര്‍ഷമായി പാതയോരത്ത് പെട്ടിക്കട നടത്തിവരികയാണെന്നും മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മേയ് അഞ്ചിന് ദേശീയ പാത അതോറിറ്റി നോട്ടീസ് നല്‍കിയെന്നും ഹരജിക്കാര്‍ പറയുന്നു. ഇതിനെതിരേ ഉന്നത അധികൃതര്‍ക്ക് നിവേദനം നല്‍കാനോ തങ്ങളുടെ പരാതി കേള്‍ക്കാനോ സമയം നല്‍കാതെ അധികൃതര്‍ കടകള്‍ പൊളിക്കാന്‍ തുടങ്ങിയെന്നും കടകളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റാന്‍ സമയം നല്‍കിയില്ലെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. മെയ് 29ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചത്തേക്ക് ഹരജിക്കാരുടെ കടകള്‍ പൊളിക്കുന്നത് തടഞ്ഞിരുന്നു.

RELATED STORIES

Share it
Top