ദേശീയപാത സര്‍വേ: സമസ്ത നേതാക്കള്‍ ഇന്നു കലക്ടറെ കാണും

തേഞ്ഞിപ്പലം: ദേശീയപാതാ വികസനത്തില്‍ തേഞ്ഞിപ്പലം വില്ലേജില്‍  സമസ്തക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് കണക്കിലെടുത്ത് മതിയായ നഷ്ട പരിഹാരം ആവശ്യപ്പെട്ടും അലൈമെന്റ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടും സമസ്തയുടെ നേതാക്കള്‍ ഇന്ന് ജില്ലാ കലക്ടര്‍ അമിത് മീണയെ കാണും.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആസ്ഥാന കേന്ദ്രമടക്കം നാല് ബഹുനില കെട്ടിടങ്ങളും 1.20 ഏക്കര്‍ സ്ഥലവുമാണ് ഇല്ലാതാവുന്നത്. വിദ്യാഭ്യാസ ബോ ര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുള്ള മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഭാരവാഹികളായ എന്‍ എ എം അബ്ദുല്‍ ഖാദര്‍, പി എ ജബ്ബാര്‍ ഹാജി, കെ മോയിന്‍കുട്ടി എന്നിവരാണ് കളക്ടറെ കാണുന്നത്.
ഐഒസി ഗ്യാസ് പ്ലാന്റും പെട്രോള്‍ പമ്പും സംരക്ഷിക്കാന്‍ വേണ്ടിയാണ് അലൈമെന്റ് തിരിമറി നടത്തിയതെന്ന കുറ്റപ്പെടുത്തല്‍ നിലനില്‍ക്കെയാണ് സമസ്ത നേതാക്കള്‍ ഇന്ന് കലക്ടറെ കാണുന്നത്.
സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന കെട്ടിടങ്ങള്‍ക്ക് മാ ര്‍ക്കറ്റ് വിലയുടെ നാലിരട്ടി അനുവദിക്കുക, സ്ഥലത്തിന് മാര്‍ക്കറ്റ് വില നല്‍കുക, സമസ്തക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, സര്‍വീസ് റോഡ് കൂടാതെ ദേശീയപാതയില്‍ നിന്നും സമസ്തയുടെ ഓഫിസുകളിലേക്ക് പ്രവേശിക്കുവാനുള്ള റോഡ് ഒരുക്കുക, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കുക തുടങ്ങിയവയാണ് സമസ്തയുടെ ആവശ്യം.

RELATED STORIES

Share it
Top