ദേശീയപാത: സമാധാന സമരത്തെ സര്‍ക്കാര്‍ ദൗര്‍ബല്യമായി കാണരുത്

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ നടക്കുന്ന കുടിയിറക്കിനെതിരേ ഇരകള്‍ നടത്തുന്ന സമാധാന സമരം ദൗര്‍ബല്യമായി സര്‍ക്കാര്‍ കാണരുതെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ വി മുഹമ്മദലി പറഞ്ഞു.
തിരുവത്ര കുമാര്‍ സ്‌കൂളില്‍ നടന്ന തിരുവത്ര യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കുന്നവര്‍ ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്ന റിയിപ്പ് നല്‍കി.
ഭാവി സമര പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. വി സിദ്ദീക്ക് ഹാജി, കമറു പട്ടാളം, വേലായുധന്‍ തിരുവത്ര, അബ്ദു കോട്ടപ്പുറം, അനില്‍കുമാര്‍, വാഹിദ, സവിത തിരുവത്ര സംസാരിച്ചു.

RELATED STORIES

Share it
Top