ദേശീയപാത: സമരം അനാവശ്യം- മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനെതിരേ പല ഭാഗങ്ങളിലും ഉണ്ടായിട്ടുള്ള സമരം അനാവശ്യമാണെന്നു മന്ത്രി ജി സുധാകരന്‍.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമരങ്ങളെല്ലാം രാഷ്ട്രീയത്തിന്റെ പേരിലാണ്.
വികസന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ തടസ്സമുണ്ടാക്കുന്നതു ഗുണകരമല്ലെന്നു സുധാകരന്‍ പറഞ്ഞു.  കീഴാറ്റൂരിലേക്ക് ഒരു കമ്മീഷനെ പറഞ്ഞുവിട്ടത് എന്തിനെന്ന് ബന്ധപ്പെട്ടവര്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top