ദേശീയപാത: വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് നല്‍കണം

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ വികസനത്തിന് എതിരല്ല. ദേശീയപാതാ വികസനം വളരെ അത്യന്താപേക്ഷിതമാണ്.  എന്നാല്‍, വര്‍ഷങ്ങളായി ഉപജീവനമാര്‍ഗം തേടിയിരുന്ന തങ്ങള്‍ പെട്ടെന്ന് ഒഴിഞ്ഞുപോവണമെന്നു പറയുന്നതില്‍ ന്യായീകരണമില്ല. അതിനാല്‍, അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. വ്യാപാരി സമൂഹത്തെ ഒരു സുപ്രഭാതത്തില്‍ തെരുവിലേക്കിറങ്ങാന്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന ജന. സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.

RELATED STORIES

Share it
Top