ദേശീയപാത വികസനം: വ്യാപാരികള്‍ ധര്‍ണ നടത്തി

കാസര്‍കോട്: ദേശീയപാത വികസനം മൂലം കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുക, ഷിഫ്റ്റിങ് ചാര്‍ജ്ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ ധര്‍ണാസമരം സംഘടിപ്പിച്ചു. വ്യാപാരികള്‍ക്ക് പുറമെ കുടുംബാംഗങ്ങളും തൊഴിലാളികളും യൂനിറ്റുകളിലെ പ്രവര്‍ത്തകരും സമരത്തില്‍ അണിനിരന്നു.
ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ് നിര്‍വഹിച്ചു. കാസര്‍കോട്ട് ജില്ലാ ഖജാഞ്ചി മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെര്‍ക്കളയില്‍ എ എ അസീസ് ഉദ്ഘാടനം ചെയ്തു. ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍പുത്തൂരില്‍ പൈക്ക അബ്ദുല്ല കുഞ്ഞിയും നായന്മാര്‍മൂലയില്‍ ടി എ ഇല്യാസും ഉദ്ഘാടനം നിര്‍വഹിച്ചു. മാവുങ്കാലില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top