ദേശീയപാത വികസനംനഷ്ടപരിഹാരത്തുക വ്യക്തമാക്കാത്തതില്‍ ദുരൂഹത: ആക്്ഷന്‍ കൗണ്‍സില്‍

തേഞ്ഞിപ്പലം: ദേശീയപാത 66 ബിഒടി വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും കിടപ്പാടവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയെന്ന് മുന്‍കൂട്ടി അറിയിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ടെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്‍, ചേമഞ്ചേരി വില്ലേജുകളിലെ ഇരകളോട് ഒരാഴ്ചയ്ക്കകം തങ്ങളുടെ വസ്തുവകകള്‍ വിട്ടുകൊടുത്ത് ഒഴിഞ്ഞു പോവണമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അവര്‍ക്കുള്ള നഷ്ടപരിഹാരം കൈപ്പറ്റണമെന്നു മാത്രമാണ് നോട്ടീസില്‍ സൂചനയുള്ളത്. ഇത് ജനങ്ങളില്‍ വലിയ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. നഷ്ടപരിഹാരവും പുനരധിവാസവും മുന്‍കൂട്ടി നിര്‍ണയിച്ച് നഷ്ടപ്പെടുന്നവരെ ബോധ്യപ്പെടുത്തി ആറു മാസത്തെ സമയം നല്‍കിയേ നിയമ പ്രകാരം ഇരകളെ ഇറക്കിവിടാന്‍ പാടുള്ളൂ എന്നിരിക്കെ ഇത്തരം നടപടികള്‍ ജനവഞ്ചനയാണെന്ന് കണ്‍വീനര്‍ കുറ്റപ്പെടുത്തി.
മലപ്പുറം ജില്ലയിലും സര്‍വേ നടപടികളും കണക്കെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ നഷ്ടപരിഹാര -പുനരധിവാസ വിഷയത്തില്‍ അധികൃതര്‍ പുലര്‍ത്തി വരുന്ന മൗനം സംശയാസ്പദമാണെന്നും അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു.

RELATED STORIES

Share it
Top