ദേശീയപാത: പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം- എസ്ഡിപിഐ

പുത്തനത്താണി: ദേശീയപാത വികസനത്തിന്റെ  ഭാഗമായി നടക്കുന്ന അശാസ്ത്രീയ സര്‍വ്വെ  നിര്‍ത്തിവെക്കണമെന്നും ഇരകള്‍ക്ക് പ്രാദേശിക ഭൂമി വില ലഭിക്കുന്ന വിധത്തില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് പരിരക്ഷ നല്‍കണമെന്നും എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് പ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പി അഷ്‌റഫ് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു. കെ സി സമീര്‍  അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ കരീം, ആബിദ് വെട്ടം, പി എ ശംസുദീന്‍, എം കെ സകരിയ്യ സംസാരിച്ചു.
വൈകുന്നേരം നടന്ന കുടുംബ സംഗമം എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. കെ ജാഫര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി അഷ്‌റഫ്, പി എ ഷംസുദ്ദീന്‍, കെ സലാം സംസാരിച്ചു.
പുതിയ പഞ്ചായത്ത് ഭാരവാഹികളായി കെ ജാഫര്‍ഹാജി (പ്രസിഡണ്ട്), എ കെ സകരിയ്യ, കെ സി ഷമീര്‍ (വൈസ് പ്രസിഡന്റുമാര്‍), കോട്ടക്കുളത്ത് അബ്ദുസ്സലാം (സെക്രട്ടറി), പി എ ഷംസുദ്ദീന്‍, സി കെ മുബാറക് (ജോയന്റ് സെക്രട്ടറിമാര്‍), എം കെ അയ്യൂബ് (ഖജാഞ്ചി), എ കെ റാഫി, കെ കെ റഹീം (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top