ദേശീയപാത: പുനരധിവാസം പൂര്‍ത്തിയാക്കാതെ ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കാനുള്ള നീക്കം നിയമവിരുദ്ധം

മലപ്പുറം: ദേശീയപാത 66 ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്ഥലമെടുപ്പ് സര്‍വെ നടത്തി കല്ലിട്ട സ്ഥലങ്ങളില്‍ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കി ഭൂമിയും കിടപ്പാടവും മറ്റ് വസ്തുവകകളും കേന്ദ്ര സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കുവാനുള്ള നീക്കങ്ങള്‍ ജനദ്രോഹപരവും നിയമവിരുദ്ധവുമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
പുനരധിവാസവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കേണ്ട പബ്ലിക്ക് ഹിയറിംഗ് പോലും ഇതുവരെ നടത്തിയിട്ടില്ലെന്ന് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.
നിയമത്തെ അട്ടിമറിച്ചു കൊണ്ട് പാവപ്പെട്ടവരുടെ ഭൂമിയും കിടപ്പാടവും പിടിച്ചെടുത്ത് ബിഒടി മാഫിയയ്ക്ക് സമര്‍പ്പിച്ച് ചുങ്കപ്പാതയുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് പഠിക്കാനോ പ്രതികരിക്കാനോ തയ്യാറാവാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ മറുപടി പറയേണ്ടി വരുമെന്ന് അബു ലൈസ് ഓര്‍മ്മിപ്പിച്ചു.

RELATED STORIES

Share it
Top