ദേശീയപാത: നഷ്ടപരിഹാരം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന്

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് സിപിഎം തിരൂരങ്ങാടി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസം ഉറപ്പാക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണം. ഇരകളുടെ ആശങ്കയകറ്റാന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തി ല്‍ ദേശീയ പാത വികസനം അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും നിബന്ധനകള്‍ക്ക് അനുസൃതമായാണ് ഭൂമി ഏറ്റെടുക്കല്‍ അടുക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. ഇക്കാര്യങ്ങള്‍ സര്‍വ്വകക്ഷി യോഗം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത്തരം വസ്തുതകള്‍ മറച്ചുവെച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെതിരേ സമരം തിരിച്ചുവിടാനുള്ള നീക്കമാണ് ചില തല്‍പര കക്ഷികള്‍ നടത്തുന്നത്. ഇത് തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ കെ രാമദാസ് അധ്യക്ഷതവഹിച്ചു.വി പി സോമസുന്ദരന്‍, പ്രൊഫ.പി മമ്മദ്, അഡ്വ. സി ഇബ്രാഹിംകുട്ടി,എം പി ഇസ്മായില്‍,എം പി മൊയ്തീന്‍കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top