ദേശീയപാത കുടിയൊഴിപ്പിക്കല്‍ജനരോഷം ശക്തമായിട്ടും ജനപ്രതിനിധികള്‍ മൗനത്തില്‍

കെ പി റയീസ്
വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആശങ്കയും വിവാദങ്ങളുംശക്തമായിട്ടും  ജനപ്രതിനിധികള്‍ മൗനത്തില്‍. വടകര, കൊയിലാണ്ടി, അഴിയൂര്‍, തലശേരി  ഭാഗങ്ങളില്‍   മാസങ്ങളായി പുകയുന്ന പ്രശ്‌നത്തില്‍ ഇടപെടാതെ ഒളിച്ചുകളിക്കുകയാണ്  പ്രദേശത്തെ ജനപ്രതിനിധികളെന്നാണ് ആക്ഷേപം.
പാത വികസനത്തിന്റെപേരില്‍ കിടപ്പാടം  നഷ്ടപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍വേ നടപടികിള്‍ തുടരുന്നതാണ് ജനരോഷത്തിന് കാരണം.  ഇതിനെതിരെ കര്‍മസമിതിയും പ്രതിഷേധക്കൂട്ടായ്മകളും  സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മുക്കാളിയില്‍ നടന്ന പ്രതിഷേധത്തില്‍ വീട്ടുടമകള്‍ ആത്മഹത്യാ ഭീഷണിയുമായാണ് രംഗത്ത്‌വന്നിരുന്നു. 2013 ലെ റൈറ്റ് ടു ഫേര്‍ കൊമ്പന്‍സേഷന്‍ റിഹാബിലിറ്റെഷന്‍ ആന്റ്‌റിസെറ്റില്‍മെന്റ് ആക്ട് പ്രകാരം സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക്‌നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സമരരംഗത്തുള്ളകര്‍മസമിതിയുമായോ, വീട്ടുകാരുമായോ ചര്‍ച്ച നടത്താന്‍ തയ്യാറാകാതെയാണ് സര്‍വേ നടപടികള്‍ നടത്തുന്നത്.
വീടുകളില്‍ മുന്‍കൂറായി നോട്ടീസ് നല്‍കിയിട്ടേ സര്‍വേക്കായി എത്തുകയുള്ളുവെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതും പാലിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളില്‍ എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളുടെ കാര്യക്ഷമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇത് കാരണമാവുന്നു. പല സ്ഥലങ്ങളില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായി ഭൂവുടമകളും കര്‍മസമിതി നേതാക്കളും തമ്മില്‍ വാക്കേറ്റം നടക്കുന്നത്പതിവാണ്. പലയിടത്തും പോലിസിനെ ഉപയോഗിച്ച് ബലമായാണ് സര്‍വേ  നടത്തുന്നത്. സംഘര്‍ഷം രൂക്ഷമായിട്ടും  എംപി, എംഎല്‍എമാര്‍ തിരിഞ്ഞ് നോക്കുന്നില്ല.
ദേശീയപാത വികസന പ്രശ്‌നവുമായി ബന്ധപ്പെട്ട് വടകര ടൗണ്‍ഹാളില്‍ താലൂക്കില വിവിധ സമര സമിതി , രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുടെകണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. കണ്‍വന്‍ഷനില്‍ ജനപ്രതിനിധികളും പങ്കെടുത്തു. പാത വികസനത്തിന്റെ പേരില്‍കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കെപ്പം നില്‍ക്കുമെന്നാണ് ജനപ്രതിനിധികള്‍ അറിയിച്ചത്.  കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ജില്ലയിലെ വടക്കന്‍മേഖലയിലെ എംഎല്‍എമാര്‍ ഒന്നടങ്കം പ്രശ്‌നത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. ഭരണം മാറിയതോടെ ആ പിന്തുണയും ഇല്ലാതായി. പ്രതിപക്ഷവും സ്ഥലം എംപിയും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നത് കുടിയൊഴിപ്പിക്കന്നവരെ ഏറെഅശങ്കപ്പെടുത്തുകയാണ്.
സംഭവം ഭരണകക്ഷിയില്‍ പെട്ടവരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന സിപിഎം ബ്രാഞ്ച്‌സമ്മേളനങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാത കടന്നുപോകുന്നപ്രദേശത്തെ ബ്രാഞ്ച് സമ്മേളനത്തിലാണ് വിഷയം ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍, ആ ചര്‍ച്ചകളെല്ലാം  ബ്രാഞ്ച് സമ്മേളനങ്ങളില്‍ഒതുങ്ങി.  ദേശീയ പാത വികസനത്തിന്റെ മറവിലെ അന്യായമായ  കുടിയൊഴിപ്പിക്കലിനെതിരായ ജനവികാരം സര്‍ക്കാരില്‍ പ്രതിഫലിപ്പിക്കുന്നതില്‍ പ്രധാന മുന്നണികളും പാര്‍ട്ടികളുമെല്ലാം ഒളിച്ചുകളി തുടരുകയാണ്.

RELATED STORIES

Share it
Top