ദേശീയപാത: കര്‍മസമിതി പ്രതിഷേധ മാര്‍ച്ച്

കൊയിലാണ്ടി: ദേശീയപാത ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കുന്ന വീടുകള്‍ കയറി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയപാത വിഭാഗം കൊയിലാണ്ടി ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മാര്‍ക്കറ്റ് വിലയുടെ നാലില്‍ ഒന്നുപോലും നഷ്ടപരിഹാരമായി ഏറ്റെടുക്കുന്ന ഭൂമിക്ക് വില ലഭിക്കെല്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരിക്കെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന പ്രചരണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
കര്‍മസമിതി സംസ്ഥാന സമിതിയംഗം പ്രദീപ് ചോമ്പാല മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു. റവന്യൂ ഉേദ്യാഗസ്ഥര്‍ വീടുകള്‍ കയറി നടത്തുന്ന ഭീഷണി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് കണ്‍വീനര്‍ കെ പി എ വഹാബ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ശശീന്ദ്രന്‍ ബപ്പങ്ങാട്ട്, പി കെ കുഞ്ഞിരാമന്‍, അബു തിക്കൊടി, അഡ്വ. പി കുഞ്ഞമ്മദ്, ശശി തരിപ്പയില്‍, പി രാഘവന്‍, ടി എ ജുനൈദ്, രാമചന്ദ്രന്‍ പൂക്കാട്, വി പി കുഞ്ഞമ്മദ്‌സലാം ഫര്‍ഹത്ത് സംസാരിച്ചു. ധര്‍ണയുടെ ഭാഗമായി നഗരം കേന്ദ്രീകരിച്ചു നടത്തിയപ്രതിഷേധമാര്‍ച്ച് ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫിസിന് മുന്നില്‍  സമാപിച്ചു.

RELATED STORIES

Share it
Top