ദേശീയപാതാ സ്ഥലമെടുപ്പ്: ഉദ്യോഗസ്ഥരുടെ ഭീഷണി അവസാനിപ്പിക്കണമെന്ന്

വടകര: ദേശീയപാതാ  സ്ഥലമെടുപ്പിന്റെ മറവില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ വീടുകള്‍ കയറി ഭീഷണിപ്പെടുത്തുന്ന പോലിസ്, റവന്യു അധികൃതരുടെ നടപടി ഇടത് പക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വന്‍ സന്നാഹത്തോടെ പോലിസ് വീടുകള്‍ കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യോഗം മുന്‍ അറീയിപ്പ് നല്‍കി. ചെയര്‍മാന്‍ പികെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എടി മഹേഷ്, പ്രദീപ് ചോമ്പാല, കെ കുഞ്ഞിരാമന്‍, പി സുരേഷ്, പികെ നാണു, കെ അന്‍വര്‍ ഹാജി, സുരേഷ് പുതുപ്പണം, പി രാഘവന്‍, സുഹൈല്‍ കൈനാട്ടി സംസാരിച്ചു.

RELATED STORIES

Share it
Top