ദേശീയപാതാ സ്ഥലമെടുപ്പ്‌കോട്ടക്കുന്നില്‍ ആറുമുതല്‍ കുടില്‍കെട്ടി സമരം

കാട്ടാമ്പള്ളി: ചുങ്കം-ചാല-ബൈപാസിന്റെ ഭാഗമായ കോട്ടക്കുന്നില്‍ മുന്‍ നിശ്ചയിച്ച അലൈന്‍മെന്റ് മാറ്റിയത് ദുരൂഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആരോപിച്ചു. റോഡിന്റെ നീളം, വളവുകളുടെ എണ്ണം, വീടുകളുടെ എണ്ണം, പാരിസ്ഥിതിക ആഘാതം, പാലത്തിന്റെ നീളം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്താല്‍ നാഷനല്‍ ഹൈവേ  അതോറിറ്റി തന്നെ നിര്‍ദേശിച്ച കുടുതല്‍ ഉചിതമായ മറ്റൊരു അലൈന്‍മെന്റ് ഉണ്ട്. പണച്ചെലവ് കുടുതലാണെന്ന കാരണത്താല്‍ അത് സ്വീകാര്യമല്ലെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞത്.
മനുഷ്യരുടെ ജീവിതത്തിനും നിലനില്‍പിനും യാതൊരു വിലയും കല്‍പിക്കാത്ത അധികൃതരുടെ ഈ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. അന്യായമായ സര്‍വേയിലും  അലൈന്‍മെന്റിലും പ്രതിഷേധിച്ച് ഈമാസം ആറുമുതല്‍ കോട്ടക്കുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം എം കോയ ഭാവിപരിപാടികള്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top