ദേശീയപാതാ സര്‍വേ കാക്കഞ്ചേരിയില്‍ സമാധാനപരം

പള്ളിക്കല്‍: ദേശീയ പാത വികസനവുമയി ബന്ധപ്പെട്ടുള്ള സര്‍വേ  ചെട്ട്യാര്‍മാട് പതിമൂന്നു മുതല്‍, കാക്കഞ്ചേരി, സ്പിന്നിങ് മില്‍ പന്ത്രണ്ടാം മൈല്‍ വരെ നടന്നത് സമാധാനപരമായി. മൂന്നു സംഘങ്ങളിലായാണ സര്‍വേനടത്തിയത്. ഇവിടെ പോലിസ് സാന്നിധ്യവും കുറവായിരുന്നു.
ദേശിയ പാതയുടെ അലൈന്‍മെന്റില്‍ അപാകത ചൂണ്ടിക്കാണിക്കുന്ന ചേലേമ്പ്ര ഇടിമൂഴിക്കല്‍ ഭാഗങ്ങളില്‍ വന്‍ പ്രതി ഷേധത്തിനു സാധ്യതയുണ്ട്. ഇവിടെ കനത്ത കാവലിലായിരിക്കും സര്‍വേ നടക്കുക.ഗൃഹ സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചിട്ട് ഒരു ആഴ്ച്ച പിന്നിടുന്നു. ഇവിടെ പഴയ അലൈമന്റ് പ്രകാരം ഇരുപത് വീടുകള്‍ മാത്രമെ പൊളിച്ചു നീക്കേണ്ടതൊള്ളൂ വെന്നും പുതിയ അലൈന്‍മന്റ് പ്രകാരം അറുപത് വീടുകള്‍ പൊളിച്ചു മാറ്റേണ്ടിവരും.
നിരവധി കെട്ടിടങ്ങളും ഇല്ലാതെയാവും. ദേശീയപാത വികസനത്തിനു ഇന്നലെ നടത്തിയ സര്‍വേ പ്രകാരം കാക്കഞ്ചേരിയിലെ ചെങ്കുത്തായ “എസ്” വളവ് പൂര്‍ണമായും ഇല്ലാതെയാവും. കാക്കഞ്ചേരിയില്‍ നിന്നും നിലവിലെ ദേശീയപാതയില്‍ നിന്നും പൂര്‍ണമായും മാറി അപകട വളവിനും ചെങ്കുത്തായ കയറ്റത്തിനും വലതു ഭാഗത്തായി സ്പിന്നിങ് മില്ലിനു സമീപത്തെ കൊക്കയോട് ചേര്‍ന്നാണ് പുതിയ പാത യാതാര്‍ഥ്യമാവുക.
ഇതോടെ യാത്രക്കാരുടെയും ദീര്‍ഘദൂര ചര്‍ക്ക് ലോറി, ഐഒസിയിലെ ബുള്ളറ്റ് ടാങ്കര്‍, കണ്ടയ്‌നര്‍ എന്നീ വാഹനങ്ങളുടെയും യാത്രാ പ്രശ്‌നത്തിനു പരിഹാരമാവും.

RELATED STORIES

Share it
Top