ദേശീയപാതാ വികസനം: തെരുവില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു

ചാവക്കാട്: ദേശീയപാതവികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്നവര്‍ ഏങ്ങണ്ടിയൂരില്‍ തെരുവില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. കുടിയിറക്കുവിരുദ്ധ സമിതിയാണ് സമരം നടത്തുന്നത്.
സ്‌നേഹലിജി കഞ്ഞിവെയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പൊതുയോഗം ദേശീയപാത കര്‍മസമിതി സംസ്ഥാന ചെയര്‍മാന്‍ ഇ വി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
കെ എസ് ദേവദത്തന്‍ അധ്യക്ഷത വഹിച്ചു. മോചിതാ മോഹനന്‍, ഉണ്ണികൃഷ്ണന്‍ കാര്യാട്ട്, റ്റി എം അക്ബര്‍, സിദ്ദീക് ഹാജി, തമ്പി കളത്തി ല്‍, രജിത ഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top