ദേശീയപാതാ വികസനം: ഇരകളുടെ കൂട്ടായ്മ നിവേദനം നല്‍കി

ചാവക്കാട്: ദേശീയപാത വിഷയത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് നഗരസഭ പരിധിയില്‍ വരുന്ന ഇരകളുടെ കൂട്ടായ്മ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ കെ അക്ബറിന് നിവേദനം നല്‍കി. ചാവക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നിവേദനം നല്‍കിയത്.
ദേശീയപാത 30 മീറ്ററില്‍ വികസിപ്പിക്കണമെന്നും 2013 ലെ പുതിയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന ചെയര്‍മാന്‍ ഇ വി മുഹമ്മദലി, ഉത്തര മേഖമ ചെയര്‍മാന്‍ വി സിദ്ദീക് ഹാജി, കമറു പട്ടാളം, സിദ്ധാര്‍ഥന്‍, രാജന്‍ ഐനിപ്പുള്ളി, ടി കെ മുഹമ്മദാലി ഹാജി, കെ സി ഹമീദ്, അബ്ദുല്ല ഹാജി, സി ആര്‍ ഉണ്ണികൃഷ്ണന്‍, നസീര്‍ വാടാനപ്പള്ളി, പി കെ നൂറുദ്ദീന്‍ ഹാജി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top