ദേശീയപാതാ വികസനംനിലവിലെ പാത ഉപയോഗിക്കണം: പഞ്ചായത്ത് പ്രമേയം

തിരൂരങ്ങാടി: ജനങ്ങള്‍ക്ക് ദുരിതം തീര്‍ക്കുന്ന ദേശീയപാത അലൈമെന്റിനെതിരെ എആര്‍ നഗര്‍ പഞ്ചായത്ത് പ്രമേയം  പാസ്സാക്കി. ദേശീയപാത നിലവിലുള്ള 50 മീറ്റര്‍ ഉപയോഗപ്പെടുത്തി പാത നവീകരിക്കണമെന്നാണ് എആര്‍ നഗര്‍ പഞ്ചായത്ത് ഭരണസമിതി പ്രമേയം. പാത വീതികൂട്ടന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ് ജനങ്ങള്‍ക്ക് വളരെയധികം ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു.  നിലവിലെ സ്ഥലം പരിഗണിക്കാതെ പുതിയ അലൈന്‍മെന്റ് പ്രകാരം സ്ഥലമെടുക്കുന്നത് മൂലം 65 ഓളം വീടുകളും, 84 ഓളം കെട്ടിടങ്ങളും വലിയൊരളവില്‍ സ്വകാര്യ ഭൂമിയും നഷ്ടപ്പെടും.
അത്രയും കുടുംബങ്ങള്‍ വഴിയാധാരമാവുമെന്നും യോഗം വിലയിരുത്തി. പാതയുടെ നിലവിലുള്ള സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി റോഡ് വികസനം നടപ്പിലാക്കണമെന്നും ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതം ഒഴിവാക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കുവാനും ഭരണ സമിതി ഐക്യഖണ്‌ഠേന തീരുമാനിച്ചു.

RELATED STORIES

Share it
Top