ദേശീയപാതാ വികസനംകുടിയിറക്കപ്പെടുന്നവര്‍ ധര്‍ണ നടത്തി

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്നവര്‍ കലക്്ടറേറ്റിനു മുന്നില്‍ പ്രതിഷേധവുമായെത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളാണ് എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. മുന്‍കൂറായി പുനരധിവാസവും മതിയായ നഷ്ടപരിഹാരവും നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിയൊഴിപ്പിക്കല്‍ പരമാവധി കുറഞ്ഞ അലൈന്‍മെന്റ് സ്വീകരിക്കുക, ദേശീയപാത 30 മീറ്ററിനുള്ളില്‍ നാലുവരിയായോ ആറു വരിയായോ സര്‍ക്കാര്‍ തന്നെ നിര്‍മിക്കുക, ബിഒടി ചുങ്കപ്പാത വേണ്ട തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ചേന്നമ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സി കെ ശിവദാസന്‍, അനൂപ് ജോണ്‍ എരിമറ്റം, എന്‍ എം കോയ, കെ കെ ഉത്തമന്‍, കെ വി ഷിജു സംസാരിച്ചു.

RELATED STORIES

Share it
Top