ദേശീയപാതാ അതോറിറ്റി ചെയര്‍മാനുള്‍പ്പെടെ 9 പേര്‍ക്കെതിരേ കേസ്

തൃശൂര്‍: ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ 9 ഉദ്യോഗസ്ഥര്‍ക്കെതിരേ പീച്ചി പോലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത ശോച്യാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ വാഹനാപകടങ്ങളിലായി 18 പേര്‍ മരിച്ച സംഭവത്തിലാണ് കോടതി നിര്‍ദേശപ്രകാരം പീച്ചി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ യാദ്‌വീര്‍ സിങ് മലിക്, പ്രൊജക്ട് എന്‍ജിനീയര്‍ എ ബി അജിത് കുമാര്‍, തൃശൂര്‍ എക്‌സ്പ്രസ് വേ ഡയറക്ടര്‍മാരായ പ്രദികുമാര്‍, മേഖാപതി റെഡ്ഡി, വിക്രം റെഡ്ഡി, ശ്രീരാമുള്ള നാഗേഷ് റെഡ്ഡി, രമേഷ് അദൂരി, രാജേഷ് ശ്രീനിവാസ് തുടങ്ങിയവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ദേശീയപാതാ അധികൃതരുടെയും കരാര്‍ കമ്പനിയുടെയും അനാസ്ഥയ്‌ക്കെതിരേ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് പോലിസ് നടപടി.

RELATED STORIES

Share it
Top