ദേശീയപാതയുടെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി മതില്‍കെട്ടിവടക്കഞ്ചേരി: ദേശീയപാതയുടെ സ്ഥലം സ്വകാര്യ  വ്യക്തി  കൈയ്യേറി  മതില്‍  കെട്ടി. ദേശീയപാത  ചീകോട്  ആണ്  സംഭവം. വടക്കഞ്ചേരി   വാളയാര്‍ റോഡ് നിര്‍മാണത്തിനു വേണ്ടി  ഏറ്റെടുത്ത സ്ഥലം ആണ്  സ്വകാര്യ വ്യക്തി കൈയ്യേറി  മതില്‍ കെട്ടിയത്. ദേശീയപാതയ്ക്കായി ദേശീയപാത വികസന അതോരിറ്റി  വ്യക്തികളില്‍ നിന്നും  സ്ഥലത്തിന് അര്‍ഹതപ്പെട്ട വില നല്‍കിയാണ് ഏറ്റെടുത്തത്. ചീകോട്  ഉളള കച്ചവടക്കാരുടെ കടകള്‍ക്ക് മുന്‍ഭാഗങ്ങള്‍  ദേശീയപാത  അതോരിറ്റി  പൊളിപ്പിച്ച് ഇറക്കി കെട്ടിച്ചതാണ്. അതിന് തക്ക നഷ്ട പരിഹാരവും നല്കിയിരുന്നു . അതു മറി കടന്നാണ് ഏതാണ്ട് ഇരുപത്തിയഞ്ച്  സെന്റോളം സ്ഥലം  കൈയ്യേറിയിട്ടുളളത്. ദേശീയപാതയ്ക്ക് അഭിമുഖമായിട്ട് രണ്ട് ഭാഗത്തായിട്ടു കിടക്കുന്ന സ്ഥലങ്ങള്‍  ആണ്  മതില്‍  കെട്ടി തിരിച്ചെടുത്തിട്ടുളളത്. മതില്‍  കെട്ടുന്നതിന് ചില ഉദ്യോഗസ്ഥരുടെ  ഒത്താശയും ഉള്ളതായി സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കയ്യേറിയ സ്ഥലം  പിടിച്ചെടുക്കുന്നതിന് വേണ്ട നടപടി എടുക്കണമെന്ന് നാട്ടുകാര്‍  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top