ദേശീയപാതയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: ദേശീയപാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മദ്യപിച്ച്അമിത വേഗതയില്‍ യുവാക്കള്‍ ഓടിച്ചു വന്ന മാരുതി സ്വിഫ്റ്റ് കാര്‍ മറ്റു രണ്ട് വാഹനങ്ങളിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഓച്ചിറ ആയിരംതെങ്ങ് സ്വദേശി നിത്യാനന്ദനെ ഗുരുതര പരിക്കുകളോടെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാത പുതിയകാവ് പള്ളിമുക്ക് ജങ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനാണ് സംഭവം. കായംകുളത്ത് നിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് വന്ന യുവാക്കള്‍ ഓടിച്ച സ്വിഫ്റ്റ് കാര്‍ കൊല്ലത്തു നിന്നും പാലായിലേക്ക് പോയ കാറില്‍ ഇടിക്കുകയായിരുന്നു. അപകടം കണ്ട് പിന്നില്‍ വന്ന ടെമ്പോ എയ്‌സ് ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം ഇറങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച് കരുനാഗപ്പള്ളി പോലിസിന് നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top