ദേശീയപാതയില്‍ ബസ്സിന് പിന്നില്‍ ലോറിയിടിച്ച് 15 പേര്‍ക്കു പരിക്ക്

ചാലക്കുടി: ദേശീയപാതയില്‍ കൊരട്ടിയില്‍ സ്വകാര്യ ബസ്സിനു പിന്നില്‍ ലോറിയിടിച്ച് 15 പേര്‍ക്കു പരിക്ക്. ആരുടെയും നില ഗുരുതരമല്ല.
കോനൂര്‍ മാണിക്കത്തുപറമ്പില്‍ ജേക്കബിന്റെ മകള്‍ അനഘ (16), ഇടുക്കി തെക്കേ പ്ലാത്തോട്ടത്തില്‍ മാത്യുവിന്റെ മകള്‍ റെയ്ച്ചല്‍ (17), മുരിങ്ങൂര്‍ നരിക്കുളം സിജോയുടെ മകള്‍ സ്‌നേഹ (16), കൊരട്ടി തെക്കിനിയേടത്ത് ജോസഫിന്റെ മകള്‍ ഡീന (16), കോനൂര്‍ കോലേക്കുന്നില്‍ പോള്‍ ആന്റണി യുടെ മകള്‍ ഇലീഷ, കുണ്ടായി പണ്ടാരപ്പറമ്പില്‍ ദിലീപിന്റെ മകന്‍ അക്ഷയ്, കൊടുങ്ങല്ലൂര്‍ ഇടശ്ശേരി മുഹമ്മദ് ഇക്ബാലിന്റെ മകന്‍ ഇന്‍സാം, വെള്ളാങ്കല്ലൂര്‍ പാറേക്കാടന്‍ ജോയിയുടെ മകള്‍ റിനി, തുമ്പൂര്‍ തലക്കാട്ടില്‍ ആരതി, പോട്ട താഴേക്കാടന്‍ ബാബുവിന്റെ ഭാര്യ പ്രിന്‍സി എന്നിവരാണ് ചാലക്കുടി ആശുപത്രിയിലുള്ളത്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. പോലിസ് സ്‌റ്റേഷന് സമീപം യാത്രക്കാരെ ഇറക്കുന്നതിന് ബസ് പെട്ടെന്നു നിര്‍ത്തിയപ്പോഴാണ് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വന്നിടിച്ചത്.

RELATED STORIES

Share it
Top