ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു

തേഞ്ഞിപ്പലം:  ദേശീയ പാതയില്‍ ചേളാരിക്കടുത്ത്  പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന്‍ കാറാണ് കത്തിയത്. ഷോട്ട് ഷര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ  രാവിലെ പതിനൊന്നരയോടെയാണു സംഭവം. കോഴിക്കോട് മീഞ്ചന്തയില്‍ നിന്നു അഗ്‌നിശമന സേന എത്തിയപ്പോഴേയ്്ക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. സുബൈറും കുടുംബവും വെളിമുക്കിലുള്ള സഹോദരിയുടെ വീട്ടിലേയ്്ക്കു വരികയായിരുന്നു. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഒരു മണിക്കൂറോളം ദേശീയ പതയിലെ ഗതാഗതം സതംഭിച്ചു.

RELATED STORIES

Share it
Top